നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് അദാലത്തിൽ 352 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു.
താലൂക്ക് തല അദാലത്തിൽ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്.
നെയ്യാറ്റിൻകര താലൂക്കിൽ അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 352 അപേക്ഷകർക്കാണ് മുൻഗണനാ /അന്ത്യോദയാ അന്നയോജന റേഷൻ കാർഡുകൾ അനുവദിച്ചത്. 341 അന്ത്യോദയാ അന്നയോജന കാർഡുകളും 11 പി.എച്ച്.എച്ച് കാർഡുകളുമാണ് വിതരണം ചെയ്തത്.