ചലച്ചിത്രമേള; ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

IMG_20241211_234913_(1200_x_628_pixel)

തിരുവനന്തപുരം:കേരള രാജ്യാന്തര ചലച്ചിത്ര മേള ആസ്വാദനത്തിനൊപ്പം വിമർശനാത്മകമായ ചർച്ചകൾക്കുമുള്ള ഇടമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

29ാമത് ഐ എഫ് എഫ് കെ യുടെ ഫെസ്റ്റിവൽ ഓഫീസ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആസ്വാദകർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കി മേളയുടെ മികച്ച നടത്തിപ്പാണ് സംഘാടക സമിതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര മേളയെ ഏറെ ജനകീയമാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം അടക്കം വരാനിരിക്കെ തിരുവനന്തപുരത്ത് മേളക്കാലത്തിന്റെ തു‌ടക്കമാണ് ഐ എഫ് എഫ് കെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച് 29 ബലൂണുകൾ പ്രതീകാത്മകമായി മന്ത്രിയു‌ടെ നേതൃത്വത്തിൽ ആകാശത്തേക്ക് പറത്തി. നവംബർ 27 മുതൽ ഡിസംബർ 10 വരെ കേരളത്തിലുടനീളം സഞ്ചരിച്ച ചലച്ചിത്ര അക്കാദമിയുടെ ‘ടൂറിംഗ് ടാക്കീസ്’ വിളംബര ജാഥയ്ക്ക്‌ നേതൃത്വം വഹിച്ച ജനറൽ കൗൺസിൽ അംഗങ്ങളായ പ്രദീപ്‌ ചൊക്ലി,മമ്മി സെഞ്ച്വറി, മനോജ്‌ കാന,എൻ.അരുൺ തുടങ്ങിയവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാന്‍ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, റിസപ്ഷന്‍ ആന്‍ഡ് ഫങ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാർ, വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!