നെടുമങ്ങാട് :പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നെടുമങ്ങാട് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 1,621 അപേക്ഷകളാണ് ലഭിച്ചത്.
അതിൽ 1,418 അപേക്ഷകൾ തീർപ്പാക്കി. 203 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. പുതിയതായി 914 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്.