തിരുവനന്തപുരം:മലയിൻകീഴ് -അന്തിയൂർകോണം റോഡിൽ മലയിൻകീഴ് പോലീസ് സ്റ്റേഷനു മുൻവശത്ത് കലുങ്ക് പുതുക്കി പണിയുന്നതിനാൽ ഡിസംബർ 16 മുതൽ ജനുവരി 16 വരെ ഈ ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.