തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറ് മാസം കാലാവധിയുള്ള പ്രോഗ്രാമിന് ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31. പാളയത്തുള്ള ട്രിവാന്‍ഡ്രം മാസ് കൊയര്‍ ആണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9497692597, 9446179141