തിരുവനന്തപുരം : നഗരത്തിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 151 കേസുകൾ.
62 ലഹരി കേസുകളും 89 അബ്കാരി കേസുകളുമാണ് നഗരപരിധിയിൽ രജിസ്റ്റർ ചെയ്തത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ 250 സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
വെള്ളി, ശനി ദിവസങ്ങളിലായി നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജ്, കച്ചവടകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 108 കേസുകൾ രജിസ്റ്റർചെയ്തു.
വാഹനങ്ങൾ പൊളിച്ചുവിൽക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന 142 വർക് ഷോപ്പുകളിലും പോലീസ് പരിശോധന നടത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു