വർക്കല :പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വർക്കല താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 533 അപേക്ഷകളാണ് ലഭിച്ചത്.
അതിൽ 439 അപേക്ഷകൾ തീർപ്പാക്കി. 23 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. എസ്.എൻ കോളേജിലെ അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ 526 അപേക്ഷകളാണ് പുതിയതായി ലഭിച്ചത്.