തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി.
നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിലാണ് സംഭവം. അമൃതം പൊടിയിൽ പല്ലി കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഭിഭാഷകനായ അനൂപ് പാലിയോടാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പാലിയോട് നിവാസിയായ അനു -ജിജിലാൽ ദമ്പതികൾ വേണ്ടി നവംബർ അവസാനം വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയത്