തിരുവനന്തപുരം : ഈഞ്ചയ്ക്കലിലുള്ള ബാറിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ
ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, എയർപോർട്ട് സാജൻ, ഇയാളുടെ മകൻ എന്നിവരുൾപ്പെടെ 11 പേരെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. സാജന്റെ മകനും ഡി.ജെ. െപ്ലയറുമായ ഡാനിയുടെ സംഘാംഗങ്ങളും വലിയതുറ തോപ്പ് സ്വദേശികളുമായ യദു, ബിച്ചു, രാജേഷ്, സുജിത്, കിരൺ, സൗരവ്, അരുൺ, മഹേഷ് എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്.
കൂട്ടംകൂടുകയും ലഹളയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് പോലീസ് ഇവർക്കെതിരേ കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഘർഷം നടന്നത്.