കഠിനംകുളം : കഠിനംകുളത്ത് പട്ടിയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.
കഠിനംകുളത്തെ കമ്രാൻ സമീറിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കഠിനംകുളത്തെ വീട്ടിൽ കയറി ഇയാൾ പട്ടിയെ കൊണ്ട് അവിടുത്തെ ഗൃഹനാഥനെ കടിപ്പിച്ചിരുന്നു.
സംഭവത്തിൽ മൂന്ന് ദിവസമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതി പിടിയിലായത്.കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസിൽ പ്രതിയാണ് പിടിയിലായ കമ്രാൻ സമീർ.