വാമനപുരം :വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജല സ്രോതസായ വാമനപുരം നദിയുടെയും കൈവഴികളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നീർധാര പദ്ധതി- വാമനപുരം നദീ പുനരുജ്ജീവന മാസ്റ്റർ പ്ലാൻ- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
വാമനപുരം മണ്ഡലത്തിൽ ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദേശീയ ജലശക്തി പുരസ്‌കാരം നേടിയ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ മന്ത്രി എം.ബി രാജേഷ് ചടങ്ങിൽ ആദരിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന പഞ്ചായത്തായി മാറിയെന്നും നിരവധി നവീന ആശയങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറ പഞ്ചായത്തിനെ ചുവടുപിടിച്ച് രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.