തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സിനിമാപ്രദര്‍ശനത്തിനിടെ കാഴ്ചക്കാരന്‍ തലചുറ്റി വീണു.
ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച രാത്രി പ്രദര്‍ശിപ്പിച്ച ‘ദ ഗേള്‍ വിത്ത് ദ നീഡില്‍’ എന്ന ഡെന്‍മാര്‍ക്ക് സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ചിത്രത്തിൽ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ശ്രമിക്കുന്ന രംഗം കണ്ടാണ് യുവാവ് ബോധരഹിതനായത്.
നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പ്രദര്‍ശനം. യുവാവ് ബോധരഹിതനായി വീണതോടെ പ്രദര്‍ശനം പതിനഞ്ച് മിനിറ്റോളം നിര്‍ത്തിവെച്ചു. അമിതമായി രക്തസ്രാവം ഉണ്ടാകുന്ന രംഗം കണ്ടാണ് യുവാവിന് ബുദ്ധിമുട്ടുണ്ടായത് എന്നാണ് വിവരം. യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്