വെഞ്ഞാറമൂട് : ജോലിക്കിടെ തെരുവുനായയുടെ കടിയേറ്റ് തൊഴിലുറപ്പു തൊഴിലാളിക്ക് പരിക്ക്.
വാമനപുരം പഞ്ചായത്ത് മേലാറ്റുമൂഴി വാർഡിലെ തൊഴിലാളി അംബികയ്ക്കാണ്(56) കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ജോലി സ്ഥലത്തേക്ക് ഓടിവന്ന നായ ഇവരെ കടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ചപ്പോൾ നായ ഓടിപ്പോയി. പരിക്കേറ്റ അംബികയെ ഒപ്പമുണ്ടായിരുന്നവർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.