തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മൽസര വിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം.
മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ എസ്എംഎസ് വഴിയോ വോട്ടിംഗ് രേഖപെടുത്താം. വോട്ട് ചെയ്യണ്ട അവസാന തീയതി ഡിസംബർ 20 ഉച്ചക്ക് 2.30 വരെ.
എസ്.എം.എസ് വഴി പോളിങ് ചെയേണ്ട വിധം ഇങ്ങനെ: IFFK <SPACE>FILM CODE എന്ന് 56070 നമ്പറിലേക്ക് എസ്.എം എസ് അയക്കുക.
ഇതുകൂടാതെ ഐ.എഫ്.എഫ് കെയുടെ അപ്ലിക്കേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ പോൾ രേഖപെടുത്താം.ലിങ്ക്: https://registration.iffk.in