തിരുവനന്തപുരം :ക്രിസ്മസ്, പുതുവത്സര തിരക്കിനിടെ കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി.
കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമായിരുന്ന സർവീസാണിത്.
മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമായതിനാൽ ഏറെ ജനപ്രിയ സർവിസായി ഇത് മാറിയിരുന്നു