വർക്കല : പാപനാശം കുന്നുകൾ സ്ഥിരമായി തകർച്ചയെ നേരിടുന്നതായി പഠനം.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും(എൻ.സി.ഇ.എസ്.എസ്.), ദേശീയ തീരദേശ ഗവേഷണകേന്ദ്രം(എൻ.സി.സി.ആർ.) ചെന്നൈയും നടത്തിയ പഠനത്തിലാണ് വർക്കല ക്ലിഫ് വലിയ നാശം നേരിടുന്നതായി കണ്ടെത്തിയത്.
ഭൂമിശാസ്ത്രപരമായ കാര്യങ്ങളും അനധികൃത നിർമാണങ്ങളും മനുഷ്യരുടെ ഇടപെടലുകളുമാണ് കുന്നിന്റെ ശോഷണത്തിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ക്ലിഫിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും സൗന്ദര്യവും നിലനിർത്തി സംരക്ഷിക്കുന്നതിന് കൺസോർഷ്യത്തെ ഏൽപ്പിക്കാമെന്ന് കേന്ദ്ര എർത്ത് സയൻസ് മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു.