തിരുവനന്തപുരം: കെല്‍ട്രോണ്‍ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ജേണലിസം ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പഠന കാലയളവില്‍ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും.
പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. തിരുവനന്തപുരം കെല്‍ട്രോണ്‍ സെന്ററില്‍ ഡിസംബര്‍ 24വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9544958182, 0471-2325154