തിരുവനന്തപുരം:കാര്യവട്ടം- ചേങ്കോട്ടുകോണം റോഡിൽ ബി.സി പ്രവർത്തികൾ ചെയ്യുന്നതിന്റെ ഭാഗമായി,
ഡിസംബർ 26 മുതൽ 28 വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചേങ്കോട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകേണ്ടുന്നവർ ശ്രീകാര്യ വഴി പോകണം.