തിരുവനന്തപുരം: കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയിൽ തീ പിടുത്തം.
അച്യുത കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. രാത്രി 10.50 ഓടെയായിരുന്നു സംഭവം.
കെട്ടിടം പൂർണമായും തകർന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം അപകടം ഉണ്ടായത് ഗോഡൗണിലാണെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.