മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

IMG_20241227_221554_(1200_x_628_pixel)

കല്ലറ : ദേഹാസ്വാസ്ഥ്യവും ഛർദിലും അനുഭവപ്പെട്ട കുട്ടി മരിച്ചു. കല്ലറ വളക്കുഴിപ്പച്ച ജമീൽമൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.

കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ.കെ.ജി. വിദ്യാർഥിനിയാണ്.

ബുധനാഴ്ച പുലർച്ചെ ഛർദിൽ അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥ്യത അനുഭവപ്പെട്ടതെന്ന് രക്ഷിതാക്കൾ അറിയിച്ചു.

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പോലീസ് ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!