തിരുവനന്തപുരം: ക്രിസ്മസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35), ജോജോ (25), അഖിൽ (35) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച മുൻ വിരോധം പറഞ്ഞുതീർക്കാനെന്ന വ്യാജേന പ്രതികൾ നെഹ്റു ജംഗ്ഷന് സമീപം താമസിക്കുന്ന സഹോദരങ്ങളായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ട് കൊണ്ട നെവിനും നിബിനും ആയുധം പിടിച്ചുവാങ്ങി പ്രതികളിലൊരാളായ വിമൽ ദാസിനെ വെട്ടുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.