നാഗർകോവിൽ: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയേയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്റെ പണി പൂർത്തിയായി.
വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാലം ഉദ്ഘാടനം ചെയ്യും.നാളെ ജനങ്ങൾക്കായി തുറന്ന് കൊടുക്കും.
പാലത്തിന്റെ പണി പൂർത്തിയായതോടെ വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് നടന്ന് എത്താൻ കഴിയും.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ വി.എം.ഇ പ്രീകാസ്റ്റ് പ്രോഡക്ട്സ് കമ്പനിക്കായിരുന്നു നിർമ്മാണച്ചുമതല. സ്റ്റീൽ മേൽക്കൂരകൊണ്ട് ഇരുഭാഗത്തേയും ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റീൽ പ്ലാറ്റ്ഫോമിൽ രണ്ടര മീറ്റർ വീതമുള്ള ഗ്ലാസ് പാളികൾകൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്