തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് കൊച്ചുവേളി- എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ മെമു സർവീസ് നടത്തും.
ഇന്നുമുതൽ ബുധൻ വരെയാണ് സർവീസ്. രാവിലെ 9.10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45ന് കൊച്ചുവേളിയിലെത്തും.
തിരിച്ച് ഉച്ചയ്ക്ക് 12.55ന് പുറപ്പെട്ട് വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനിലെത്തും. കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം വഴിയാണ് സർവീസ് .