വർക്കല : വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുമ്പോൾ തീവണ്ടിതട്ടി യുവാവ് മരിച്ചു.
ചിറയിൻകീഴ് കിഴുവിലം കാട്ടുമ്പുറം നന്ദനത്തിൽ ഉണ്ണി പിള്ളയുടെയും സിന്ധുവിന്റെയും മകൻ ഗോകുൽ (നന്ദു-28) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 3.40-ഓടെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് തട്ടിയായിരുന്നു അപകടം.
ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ഗോകുൽ തീവണ്ടിക്ക് സ്റ്റോപ്പ് ഉണ്ടെന്നുകരുതി പാളം മുറിച്ചുകടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കു കയറവേ തീവണ്ടി തട്ടുകയായിരുന്നുവെന്ന് സ്റ്റേഷൻ അധികൃതർ പറഞ്ഞു