തിരുവനന്തപുരം : ചെമ്പഴന്തിയിൽ മാനസികവിഭ്രാന്തിയുള്ള യുവാവ് വീടിനു തീയിട്ടു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ചെമ്പഴന്തി കിഴക്കേവിള വീട്ടിൽ അംബികയുടെ വീടാണ് മകൻ രാജേഷ്(45) തീയിട്ടത്. വീട് പൂർണമായി കത്തിനശിച്ചു.
തീയിട്ടശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. തീ പടരുന്നതുകണ്ട് അംബിക പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ അപകടം ഒഴിവായി. ടെക്‌നോപാർക്കിലെ അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.അപ്പോഴേക്കും വീട്ടുസാധനങ്ങളടക്കം പൂർണമായും കത്തിനശിച്ചിരുന്നു