തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെ.എസ്. ആർ.ടി.സി.
കെ എസ് ആർ ടി സിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.
വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.