തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി 10-ന് ആചരിക്കും. വെളുപ്പിന് 2.30 മുതൽ 4 വരെ നിർമാല്യദർശനം.
4.30 മുതൽ 6 വരെയും 9.30 മുതൽ 12.30 വരെയും വൈകീട്ട് 3.15 മുതൽ 6.15 വരെയും രാത്രി ശീവേലിക്ക് ശേഷവും ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വർഗവാതിൽ ഏകാദശിയോടനുബന്ധിച്ച് രാത്രി 8.30 മണിയോടുകൂടി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും.
സ്വർഗവാതിൽ ഏകാദശിക്ക് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശന സൗകര്യം ഒരുക്കാനായി അന്ന് സ്‌പെഷ്യൽ സേവാ ടിക്കറ്റ് വഴിയുള്ള ദർശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിൽ നിത്യവും നടക്കുന്ന അന്നദാനത്തിന് പുറമേ ഏകാദശിവ്രതം നോക്കുന്ന ഭക്തർക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ഉണ്ടായിരിക്കും