തിരുവനന്തപുരം: സംസ്ഥാനത്ത് 2024ല്‍ ഏറ്റവും അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയെന്ന നേട്ടം എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം സ്വന്തമാക്കി.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് തലസ്ഥാന ജില്ലയിലെ എട്ട് ആര്‍ടിഒകളിലായി 97,501 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒമ്പത് ആര്‍ടിഒകളില്‍ നിന്നായി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത് 97,052 വാഹനങ്ങള്‍. 449 വാഹനങ്ങളാണ് എറണാകുളത്തേക്കാള്‍ കൂടുതലായി തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
33,357 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ആര്‍ടിഒ (KL-01) ആണ് സംസ്ഥാനത്ത് മുന്നില്‍. 24,798 വാഹനങ്ങളുമായി എറണാകുളം (KL-07) രണ്ടാം സ്ഥാനത്ത് എത്തി.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്‍ടിഒ (KL-21) ആണ് മൂന്നാം സ്ഥാനത്ത്, 12,226 വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ മറ്റ് ആര്‍ടിഒകളുടെ കണക്ക് പരിശോധിച്ചാല്‍ അത് കഴക്കൂട്ടം (10,736), ആറ്റിങ്ങല്‍ (9764), നെയ്യാറ്റിന്‍കര (8414), കാട്ടാക്കട (8938), പാറശാല (8046), വര്‍ക്കല (5980) എന്നിങ്ങനെയാണ്.എറണാകുളത്തെ