തിരുവനന്തപുരം : ജയിൽ മുൻ ഡി.ഐ.ജി. എസ്.സന്തോഷിന്റെ വീട്ടിൽ മോഷണം നടത്തിയ രണ്ട് ഉത്തർപ്രദേശുകാർ അറസ്റ്റിൽ.
മനോജ് കുമാർ(26), വിജയ് കുമാർ(25) എന്നിവരെയാണ് കരമന പോലീസ് സിറ്റി ഷാഡോ സംഘത്തിന്റെ സഹായത്തോടെ പിടികൂടിയത്.
കരമനയിലെ മോഷണത്തിനുശേഷം അടുത്ത മോഷണത്തിനായി തിരുവല്ലയിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവരെ കരമന പോലീസ് നിരീക്ഷിച്ച് വരുമ്പോഴാണ് ഇവർ വീണ്ടും കേരളത്തിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ക്രിസ്‌മസ് ദിവസം വെളുപ്പിനാണ് കരമന നെടുങ്കാട് പമ്പ് ഹൗസിന് സമീപമുള്ള റിട്ടയേർഡ് ഡി.ഐ.ജി. സന്തോഷിന്റെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ഇരുപത് ഗ്രാം സ്വർണവും വിലകൂടിയ വാച്ചുകളുമുൾപ്പെടെയാണ് മോഷണം പോയത്.