തിരുവനന്തപുരം: പുതിയ സിറ്റി പൊലീസ് കമ്മിഷണറായി തോംസൺ ജോസ് ഇന്നലെ ചുമതലയേറ്റു.
ഇന്റലിജൻസ് ഐ.ജിയായി നിയമിതനായ മുൻ കമ്മിഷണർ ജി.സ്പർജൻ കുമാർ ചുമതല കൈമാറി.
മുൻ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുരക്ഷാച്ചുമതല. ഇത് കാരണമാണ് പുതിയ കമ്മിഷണറുടെ ചുമതലയേൽക്കൽ നീണ്ടത്.
പുതിയ തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശനനും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.