തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം മതിൽ ഇടിഞ്ഞുവീണു.
മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് പിൻഭാഗത്തെ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.