നെയ്യാറ്റിൻകര: ആറാലുമൂട്ടിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്.
ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോർട്ടം നടത്തണം എന്നും ആവശ്യമുയർന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപൻ സ്വാമിയെ ‘സമാധി’ ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.
വർഷങ്ങളായി വീടിനോട് ചേർന്ന് ഒരു ശിവക്ഷേത്രം നിർമിച്ച് പൂജാകർമ്മങ്ങൾ ചെയ്തു വരികയായിരുന്നു മരിച്ച ഗോപൻ സ്വാമി. നാട്ടിൽ ഗോപൻ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.