തിരുവനന്തപുരം : സാങ്കേതിക ജോലികൾ കാരണം തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവേ അറിയിച്ചു.
എറണാകുളം ജംക്‌ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ റദ്ദാക്കി.
∙ 19നു റദ്ദാക്കിയവ: ഷൊർണൂർ– എറണാകുളം ജംക്‌ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06439), കോട്ടയം– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06434).
∙ 18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ– ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ്.
തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംക്‌ഷൻ വരെയാകും സർവീസ്. കാരയ്ക്കൽ– എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര– ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ്.
∙ 19, 26 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ആലപ്പുഴ –ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സർവീസ് തുടങ്ങുക. എറണാകുളം– കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്നു രാവിലെ 7.16നു സർവീസ് തുടങ്ങും.
എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസില്ല. ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംക്‌ഷനിൽ നിന്നു രാവിലെ 5.20ന് പുറപ്പെടും. എറണാകുളം ജംക്‌ഷൻ– കാരയ്ക്കൽ എക്സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക. ഗുരുവായൂർ– മധുര ജംക്‌ഷൻ എക്സ്പ്രസ് (16328) ആലുവയിൽ നിന്നു രാവിലെ 7.24നു പുറപ്പെടും