നാഗർകോവിൽ : പൊങ്കൽ അവധിദിവസങ്ങളായ 15, 16, 17 തീയതികളിൽ കന്യാകുമാരി വിവേകാനന്ദ പാറയിലേക്ക് മൂന്ന് മണിക്കൂർ കൂടുതൽ ബോട്ട് സർവീസ് നടത്തും.
ഈ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ടിക്കറ്റ് വിതരണം തുടങ്ങും. വൈകുന്നേരം നാല് വരെയുള്ളത് അഞ്ചു വരെ നീട്ടി.
കൂടുതൽ തിരക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൂടുതൽ സമയം അനുവദിച്ചിട്ടുള്ളത്. പുതുതായി നിർമിച്ച കണ്ണാടിപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച സന്ദർശകരെ കയറ്റിവിട്ടില്ല. തിങ്കളാഴ്ചവരെ കണ്ണാടിപ്പാലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി