തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍.
കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു