കണിയാപുരം: കരിച്ചാറയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
കണ്ടൽ നിയാസ് മൻസിലിൽ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെ സ്കൂളിൽനിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഷാനുവിന്റെ ആദ്യഭർത്താവ് എട്ടുവർഷം മുൻപ് മരിച്ചു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനോടൊപ്പമാണ് താമസം.ഹോട്ടൽ ജീവനക്കാരനായ രങ്കനെ സംഭവശേഷം കാണാതായി.