തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിനെ മക്കള്‍ സമാധിയിരുത്തിയ സംഭവത്തില്‍ കുടുംബം ഹൈക്കോടതിയിലേക്ക്.
നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ സമാധിമണ്ഡപം പൊളിച്ചു പരിശോധന നടത്താനുള്ള നടപടികള്‍ക്കെതിരെ ഭാര്യ സുലോചന, മക്കളായ രാജസേനന്‍, സനന്തന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്.
സമാധിയുമായി ബന്ധപ്പെട്ട പൂജകളും ചടങ്ങുകളും മറ്റും നടക്കുകയാണെന്നും ഈ സഹാചര്യത്തില്‍ കല്ലറ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.