വർക്കല: വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
വർക്കല ആറാട്ടുറോഡിൽ പുതുവൽ വീട്ടിൽ സന്തോഷ്(33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30 നോട് കൂടിയാണ് സംഭവം.
മുറിയിലെ ജനൽ വഴി വീട്ടമ്മയുടെ വസ്ത്രങ്ങൾ പിടിച്ചുകീറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു പ്രതി. തുടർന്ന് വീടിൻ്റെ പിറകിലുള്ള വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ച് അകത്തു കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഫോണും, അടുക്കള വാതിലും, ജനലും അടിച്ചു പൊളിച്ച് നശിപ്പിച്ച് നാശ നഷ്ടം വരുത്തി.