തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയില്‍ തട്ടിവീണ വിദേശവനിതയ്ക്ക് പരിക്ക്. അപകടത്തില്‍പെട്ട് ഡെന്‍മാര്‍ക്ക് സ്വദേശിയായ അന്നയ്ക്ക് കാലിന് പൊട്ടല്‍.
തീരത്തിന് സമീപത്തെ ബേക്കറിയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അന്നയ്ക്ക് അപകടമുണ്ടായത്.
മുമ്പും ഇവിടെ നടപ്പാതയില്‍ തെന്നിവീണ് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കല്ലുപാകിയ നടപ്പാതയില്‍ ചിലയിടങ്ങളില്‍ അവ പൊട്ടിപ്പൊളിഞ്ഞ് കല്ലുകള്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലാണ്. മറ്റുചിലയിടങ്ങളിലാവട്ടെ കല്ലുകള്‍ ഇളകിപ്പോയ വലിയ കുഴികളാണ്