തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകനെ വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി വെള്ളിയാഴ്ച.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറാണ് വിധി പറയുന്നത്. പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണോ എന്ന് മാത്രമാകും വെള്ളിയാഴ്ചത്തെ വിധിയിലുണ്ടാകുക. കുറ്റക്കാരിയാണെങ്കില്‍ ശിക്ഷവിധിക്കുന്നത് പിന്നീടാകും.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍
2022 ഒക്ടോബറിലാണ് ഷാരോണ്‍ കൊലപാതകം നടന്നത്. കോളേജ് വിദ്യാര്‍ഥിയായിരുന്ന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം ചേർത്ത കഷായം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ ഒക്ടോബര്‍ 25-നാണ് മരിക്കുന്നത്.
കേസില്‍ ഒന്നാം പ്രതിയാണ് ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മ. മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മ ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.