നെയ്യാറ്റിന്‍കര: പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്. കാമുകിയായ ഗ്രീഷ്മ വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ ഗൂഡാലോചനക്കേസില്‍ പ്രതികളാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
കളനാശിനി കലര്‍ന്ന കഷായം 2022 ഒക്ടോബര്‍ 14 നു കുടിച്ച ഷാരോണ്‍ 11 ദിവസം കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍വെച്ചാണ് മരിക്കുന്നത്
വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയിരുന്നത്. രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്കുമെതിരെ തെളിവുനശിപ്പിച്ചതുമാണ് കുറ്റങ്ങള്‍.