വെഞ്ഞാറമൂട് മേൽപ്പാലം നാടിന്റെ ആവശ്യം: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

IMG_20250117_215225_(1200_x_628_pixel)

വെഞ്ഞാറമൂട് :തിരുവനന്തപുരം ജില്ലയുടെ മാത്രമല്ല നാടിന്റെ തന്നെ വലിയ ആവശ്യമാണ് വെഞ്ഞാറമൂട് മേൽപ്പാലമെന്നും ജില്ലയിൽ ഫ്ലൈ ഓവറുകളുടെ സമ്മേളനമാണ് നടക്കുന്നതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.

വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. സി റോഡിൽ ഏറ്റവും തിരക്കേറിയ വെഞ്ഞാറമൂട് ജംഗ്ഷനിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഫ്ലൈ ഓവർ അല്ലാതെ മറ്റ് സാധ്യത ഇല്ല.

30 കോടി 52 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. കേരളത്തിൽ ജനസാന്ദ്രതയും വാഹനപെരുപ്പവും കൂടുതലാണ്. 163 ലക്ഷം വാഹനങ്ങൾ കഴിഞ്ഞ വർഷം നിരത്തിലിറങ്ങി. രണ്ടേമുക്കാൽ ലക്ഷം കിലോമീറ്റർ ടാർ ചെയ്ത റോഡുകൾ കേരളത്തിലുണ്ട്.

അഞ്ചു വർഷം കൊണ്ട് 100 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം മൂന്നര വർഷത്തിൽ തന്നെ സർക്കാർ സാധ്യമാക്കി. കേരളത്തിലെ ജംഗ്ഷനുകൾ മനോഹരമായ ഡിസൈൻഡ് ജംഗ്ഷൻസ് ആക്കി മാറ്റും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എൻ.എച്ച് 66 ആറുവരി പാത ഡിസംബറിൽ പൂർത്തിയാക്കും. ദേശീയ പാത വികസനത്തിൽ സംസ്ഥാന സർക്കാരിന് സമാനതകൾ ഇല്ലാത്ത പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡി. കെ മുരളി എം.എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ, എ. എ റഹി൦ എം. പി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കോമളം, വാമനപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഒ ശ്രീവിദ്യ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!