കലോത്സവം പരസ്പരം പ്രചോദിപ്പിക്കുന്നതിനുള്ള അവസരം: മന്ത്രി വി. ശിവൻകുട്ടി

IMG_20250118_231403_(1200_x_628_pixel)

തിരുവനന്തപുരം :കലോത്സവം എന്നത് മത്സരങ്ങൾക്ക്‌ അതീതമായി സഹകരണം, പഠനം, വളർച്ച എന്നിവയോട് ചേർന്നു നിൽക്കുന്നതാണെന്നും സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണിതെന്നും

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുളത്തൂരിൽ നടന്ന 48-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവം കേവലം കലയുടെ ആഘോഷമല്ല, മറിച്ച് നമ്മുടെ സംസ്കാരത്തിന്റെ സമ്പന്നതയ്ക്കും വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾക്കും മൂർച്ച കൂട്ടാനുള്ള വേദിയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തെ നിർവചിക്കുന്ന ഐക്യത്തിന്റെയും മികവിന്റെയും ആത്മാവിനെയാണ് കലോത്സവം പ്രതിനിധീകരിക്കുന്നത്.

വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങളിൽ അവരുടെ സർഗ്ഗാത്മകതയും അഭിനിവേശവും പ്രദർശിപ്പിക്കാനാകുന്ന ഒരു മഹത്തായ വേദിയാണിത്. സംഗീതം, നൃത്തം, നാടകം, ദൃശ്യകലകൾ എന്നിവയിലടക്കള്ള പ്രകടനങ്ങൾ കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു.

205 പോയിന്റുമായാണ് മലപ്പുറം ഗവ.കൊക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടിയത്. 187 പോയിന്റുമായി തൃശൂർ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാമതെത്തി. തൊട്ടു പിറകിൽ 185 പോയിന്റ് നേടി പാലക്കാട്‌ ഷൊർണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനം നേടി.

ഒൻപത് വേദികളിലായി 52 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള നാൽപ്പത്തിയൊൻപത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നുള്ള രണ്ടായിരത്തിലധികം കൗമാര പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കൃതികളുടെ പേരാണ് ഓരോ വേദികൾക്കും നൽകിയിരുന്നത്.

കെ.ആൻസലൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. കെ ഹരീന്ദ്രൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻ ഡാർവിൻ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!