മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

IMG_20250120_200656_(1200_x_628_pixel)

കിളിമാനൂർ: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു.

കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്.

മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്.

ഹരികുമാർ മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും ഉൾപ്പടെ പിതാവ് ചോദ്യം ചെയ്തതോടെ മകൻ അച്ഛന്‍റെ ദേഹത്തേ് പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹരികുമാർ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഹരികുമാറിന്‍റെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും തൊട്ടടുത്ത ദിവസം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!