തിരുവനന്തപുരം :കേരളത്തിലെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനമായ കവചം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച (ജനുവരി 21) ഉദ്ഘാടനം ചെയ്യും.
ഇതിന്റെ ഭാഗമായി ജില്ലയിൽ ഒൻപത് ഇടങ്ങളിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സൈറൺ മുഴങ്ങും. കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്മെൻ്റ് സിസ്റ്റം എന്നതാണ് കവചത്തിൻ്റെ പൂർണ രൂപം.
ജില്ലയിൽ മുട്ടത്തറ വില്ലേജ് ഓഫീസ്, പൂവാർ ഗവൺമെൻ്റ് വി.എച്ച്.എസ്.എസ്, കരിക്കകം ഗവൺമെന്റ്റ് എച്ച്.എസ്.എസ്, കിഴുവില്ലം ഗവൺമെൻ്റ് യു.പി.എസ്, കാട്ടാക്കട കുളത്തുമ്മേൽ ഗവൺമെൻ്റ് എച്ച്.എസ്.എസ്, പൊഴിയൂർ മിനി ഓഡിറ്റോറിയം, വെള്ളറട ഗവൺമെൻ്റ് യു.പി.എസ്, കല്ലറ ഗവൺമെൻ്റ് വി.എച്ച്.എസ്.എസ്, വിതുര ഗവൺമെൻ്റ് വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിരിക്കുന്നത്. സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.