തിരുവനന്തപുരം:ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പഠനമുറി പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകള്‍ ജനുവരി 31നു മു൯പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭാവന്‍, കനക നഗര്‍, വെള്ളയമ്പലം. പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയക്കുക.
പഠനമുറി നിര്‍മ്മാണ മാനദണ്ഡങ്ങള്‍, പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് ആവശ്യമായ രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. 0471-2314232, 2314238