കണിയാപുരം: പള്ളിപ്പുറത്ത് ഇന്ത്യാന സ്റ്റീൽസിൻ്റെ നവീകരിച്ച പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു.
ഖാദി – വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു.
പതിറ്റാണ്ടണ്ടുകളായി മിതമായ വിലയിൽ ഗുണമേന്മയുള്ള നിർമ്മിതികൾക്കാവശ്യമായ സ്റ്റീൽ ഉൽപന്നങ്ങളും മറ്റു അനുബന്ധ നിർമ്മാണ സാമഗ്രികളും വളരെ നല്ല നിലയിൽ വിപണനം നടത്തി വന്നിരുന്ന ഇന്ത്യാന സ്റ്റീൽസിൻ്റെ നവീകരിച്ച പുതിയ ഔട്ട്ലെറ്റ് പള്ളിപ്പുറം ജംഗ്ഷനിൽ പോത്തൻകോട് റോഡിന് അഭിമുഖമായാണ് പ്രവർത്തനം ആരംഭിച്ചത്.
ടിഎംടി സ്റ്റീൽസ് , റൂഫിങ് മെറ്റീരിയൽസ് , ജിപി , ജിഐ ട്യൂബ്സ് & പൈപ്സ് , സിമന്റ് , പെയിന്റ്, ഹാർഡ് വയർ ഐറ്റംസ് അങ്ങനെ തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്.
ഇന്ത്യാന സ്റ്റീൽസിൻ്റെ മാനേജിങ് ഡയറക്ടർ ഷമീർ ദാവൂദ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മജീദ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സോമൻ, സിപിഎം നേതാക്കളായ മടവൂർ അനിൽകുമാർ, ജയചന്ദ്രൻ, ബിജെപി പോത്തൻകോട് മണ്ഡലം പ്രസിഡന്റ് വിജയകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിതാര, അഡ്വ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹീൻ, കോൺഗ്രസ് നേതാകളായ അഡ്വ അൽത്താഫ്, ഭുവനചന്ദ്രൻ, സിപിഐ നേതാവ് ഹാഷിം, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ, സാമൂഹിക, ബിസിനസ്സ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.