30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

IMG_20241106_214206

ആര്യനാട്: 30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 വയസുകാരനായ പിതാവിനെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം വീട്ടില്‍ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ അമ്മ ഇയാളെ വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ച് പോയിരുന്നു.

വീട്ടിൽ നിൽക്കുമ്പോൾ പിതാവിന്റെ ശല്ല്യം പതിവായതോടെ‍യാണ് ഗത്യന്തരമില്ലാതെ യുവതി പരാതിയുമായി എത്തിയതെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!