വഴുതക്കാട്:വഴുതക്കാട്-മേട്ടുക്കട റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട് 25.01.2025 തീയതി ഗതാഗത നിയന്ത്രണം.
ഏർപ്പെടുത്തിയിട്ടുള്ളതാണ്.തെെക്കാട് ഗസ്റ്റ് ഹൌസ് മുതല്‍ ഫോറസ്റ്റ് ഹെഡ് ക്വോര്‍ട്ടേഴ്സ് വരെയുള്ള റോഡില്‍ ഭാഗീകമായ ഗതാഗത നിയന്ത്രണമുണ്ടാകും.
ഫോറസ്റ്റ് ഹെഡ് ക്വോര്‍ട്ടേഴ്സ് മുതല്‍ തെെക്കാട് ഗസ്റ്റ് ഹൌസ് വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും യാതൊരു പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ടാറിംഗ് നടക്കുന്ന ട്രാക്കിന് എതിര്‍വശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതാണ്.
വഴുതക്കാട് ജംഗ്ഷനില്‍ ടാറിംഗ് നടക്കന്ന സമയത്ത് ബേക്കറി ഭാഗത്തു നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി ജംഗ്ഷന്‍-വിമന്‍സ് കോളേജ് ജംഗ്ഷന്‍ വഴി എതിര്‍വശത്തുള്ള ട്രാക്ക് വഴി പോകേണ്ടതാണ്.
വിമന്‍സ് കോളേജ് ജംഗ്ഷനില്‍ ടാറിംഗ് നടക്കുന്ന സമയത്ത് ബേക്കറി ജംഗ്ഷനില്‍ നിന്നും വിമന്‍സ് കോളേജ് ജംഗ്ഷന്‍ ഭാഗത്തേക്ക് ഗതാഗതം അനുവദിക്കാത്തതും,വാഹനങ്ങള്‍ വഴുതക്കാട് വഴി പോകേണ്ടതുമാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.