ന്യൂഡൽഹി: 2025ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ.
ഹോക്കി താരം പി.ആർ.ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷൺ. ഐ.എം. വിജയൻ, കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീയുണ്ട്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയപരമായ സ്തംഭനാവസ്ഥ തടയും: രാഷ്ട്രപതി
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി. പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്ലയും പത്മശ്രീ പുരസ്കാരത്തിന് അർഹയായി. 2025ലെ പത്മശ്രീ പുരസ്കാരത്തിന് അർഹരായവർ.